ന്യൂ​​​യോ​​​ർ​​​ക്ക്/​​​ഇ​​​സ്ലാ​​​മ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​യി വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ എ​​​ണ്ണ​​ശേ​​​ഖ​​​രം വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ യു​​​എ​​​സ് കൈ​​​കോ​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.
വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​ണെ​​​ന്നും ട്രം​​​പി​​​ന് ന​​​ന്ദി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്നെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ പ്രധാനമന്ത്രി ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫും പ​​​റ​​​ഞ്ഞു.

പാ​​​ക്കി​​​സ്ഥാ​​​ൻ ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ഔ​​​റം​​​ഗ​​​സേ​​​ബ്, യു​​​എ​​​സ് കോ​​​മേ​​​ഴ്സ് സെ​​​ക്ര​​​ട്ട​​​റി ഹോ​​​വാ​​​ർ​​​ഡ് ലു​​​ട്ട്നി​​​ക്, യു​​​എ​​​സ് ട്രേ​​​ഡ് റെ​​​പ്ര​​​സ​​​ന്‍റേ​​​റ്റീ​​​വ് അം​​​ബാ​​​സ​​​ഡ​​​ർ ജാ​​​മീ​​​സ​​​ൺ ഗ്രീ​​​ർ എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​ണു നി​​​ർ​​​ണാ​​​യ​​​ക ക​​​രാ​​​റി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്.


ഇ​​​തോ​​​ടെ, പാ​​​ക്കി​​​സ്ഥാ​​​ൻ യു​​​എ​​​സി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് മേ​​​ലു​​​ള്ള പ​​​ക​​​ര​​​ച്ചു​​​ങ്കം കു​​​റ​​​യാ​​​നും ഊ​​​ർ​​​ജം, ഖ​​​ന​​​നം, ധാ​​​തു​​​ക്ക​​​ൾ, ഐ​​​ടി, ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​ക്കാ​​​നും ഇ​​​ട​​​യാ​​​കും.