ഉത്തരേന്ത്യയിൽ ചൂട് ഉയരുന്നു
ഉത്തരേന്ത്യയിൽ  ചൂട് ഉയരുന്നു
Thursday, May 9, 2024 2:41 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. 42 ഡി​ഗ്രി താ​പ​നി​ല​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്. പൊ​തു​വേ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണെ​ങ്കി​ലും പൊ​ടി​ക്കാ​റ്റ് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വീ​ശു​ന്നു​ണ്ട്. ഇ​ത് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ഉ​യ​ർ​ത്തു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് വി​ദ​ഗ്ധ​ൻ കു​ൽ​ദീ​പ് ശ്രീ​വാത്സ​വ പ​റ​ഞ്ഞു.

പ​ക​ൽ​സ​മ​യ​ത്ത് മ​ണി​ക്കൂ​റി​ൽ പ​ത്തു മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലു​ള്ള കാ​റ്റ് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി വീ​ശു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​തി​രു​ന്ന​ത് പൊ​ടി​ക്കാ​റ്റ് രൂ​ക്ഷ​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ ചൂ​ട് ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ലു​ള്ള മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കു​ൽ​ദീ​പ് ശ്രീ​വാ​ത്സ​വ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.