മോദി വീണ്ടും വന്നാൽ സംവരണവും ജോലിയും ഉണ്ടാകില്ലെന്ന് രാഹുൽ
മോദി വീണ്ടും വന്നാൽ സംവരണവും  ജോലിയും ഉണ്ടാകില്ലെന്ന് രാഹുൽ
Friday, May 3, 2024 4:31 AM IST
ന്യൂ​ഡ​ൽ​ഹി: വീ​ണ്ടും ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സ​ർ​ക്കാ​ർ ജോ​ലി​യോ സം​വ​ര​ണ​മോ ഉ​ണ്ടാ​കി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​ർ​ക്കാ​ർ ജോ​ലി​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യും അ​ന്ധ​മാ​യ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ദ​ളി​ത്, ആ​ദി​വാ​സി, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണം ബി​ജെ​പി സ​ർ​ക്കാ​ർ ര​ഹ​സ്യ​മാ​യി ത​ട്ടി​യെ​ടു​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

സം​വ​ര​ണം എ​ടു​ത്തു​ക​ള​യാ​നു​ള്ള ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​ന്ത്ര​മാ​ണ് -”ന ​ര​ഹേ​ഗ ബാ​ൻ​സ്, ന ​ബ​ജേ​ഗി ബ​ൻ​സൂ​രി’’. അ​താ​യ​ത് സ​ർ​ക്കാ​ർ ജോ​ലി​യും സം​വ​ര​ണ​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഇ​തെ​ന്നു സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ഹി​ന്ദി​യി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ രാ​ഹു​ൽ ആ​രോ​പി​ച്ചു.

ബി​എ​സ്എ​ൻ​എ​ൽ, സ്റ്റീ​ൽ അ​ഥോ​റി​റ്റി (സെ​യി​ൽ), ഭാ​ര​ത് ഹെ​വി ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് (ബെ​ൽ) തു​ട​ങ്ങി​യ മു​ൻ​നി​ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ച്ച​തി​ലൂ​ടെ പൊ​തു​മേ​ഖ​ല​യി​ൽ​നി​ന്നു മാ​ത്രം ആ​റു ല​ക്ഷ​ത്തോ​ളം സ്ഥി​രം ജോ​ലി​ക​ൾ ഇ​ല്ലാ​താ​ക്കി.

ആ​ദി​വാ​സി, ദ​ളി​ത്, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മാ​യി​രു​ന്ന സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​തി​ലൂ​ടെ ഇ​ല്ലാ​താ​ക്കി​യെ​ന്നു രാ​ഹു​ൽ പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന 30 ല​ക്ഷം സ​ർ​ക്കാ​ർ ത​സ്തി​ക​ക​ൾ നി​ക​ത്തു​മെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം പൊ​തു​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും കോ​ണ്‍ഗ്ര​സ് ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.