പ്ര​ജ്വ​ലി​ന് ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ട് ഉ​ണ്ട്, ക്ലി​യ​റ​ൻ​സ് ന​ൽ​കി​യി​ല്ല: കേ​ന്ദ്രം
പ്ര​ജ്വ​ലി​ന് ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ട് ഉ​ണ്ട്,  ക്ലി​യ​റ​ൻ​സ് ന​ൽ​കി​യി​ല്ല: കേ​ന്ദ്രം
Friday, May 3, 2024 4:31 AM IST
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ കേ​സ് പ്ര​തി​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ ജ​ർ​മ​നി​യി​ലേ​ക്കു ക​ട​ന്ന​ത് ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.

പ്ര​ജ്വ​ലി​ന് ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ട് ഉ​ണ്ടെ​ന്നും ഇ​തു​പ​യോ​ഗി​ച്ചാ​ണ് ജ​ർ​മ​നി​യി​ലേ​ക്കു പോ​യ​തെ​ന്നും എ​ന്നാ​ൽ, യാ​ത്ര​യ്ക്ക് ത​ങ്ങ​ൾ ക്ലി​യ​റ​ൻ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ അ​റി​യി​ച്ചു. “ പ്ര​സ്തു​ത എം​പി​യു​ടെ ജ​ർ​മ​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ അ​നു​മ​തി തേ​ടു​ക​യോ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. വീ​സാ നോ​ട്ടും ന​ൽ​കി​യി​ട്ടി​ല്ല’’-​വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ചോ​ദ്യ​വു​മാ​യി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: എം​പി​യെ​ന്ന നി​ല​യി​ലു​ള്ള പ്ര​ജ്വ​ലി​ന്‍റെ ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ട് എ​ന്തു​കൊ​ണ്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​നി​യും റ​ദ്ദാ​ക്കാ​ത്ത​തെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ ചോ​ദി​ച്ചു. കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി​യു​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.