സോ​ളാ​ര്‍ കേ​സ്: പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം വേ​​​ണ​​​മെ​​​ന്ന് കോ​ണ്‍​ഗ്ര​സ്
സോ​ളാ​ര്‍ കേ​സ്: പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍  അ​ന്വേ​ഷ​ണം വേ​​​ണ​​​മെ​​​ന്ന് കോ​ണ്‍​ഗ്ര​സ്
Monday, November 30, 2020 1:16 AM IST
കൊ​​​ച്ചി: സോ​​​ളാ​​​ര്‍ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ക​​​ത്തി​​​ല്‍ മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ പേ​​​ര് പി​​​ന്നീ​​​ട് എ​​​ഴു​​​തി​​​ച്ചേ​​​ര്‍​ത്ത​​​താ​​​ണെ​​​ന്ന പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ്.

സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷി​​​ച്ചാ​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ജ്ഞ​​​ക്ക​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും അ​​​വ​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ജ്ഞാ​​​നു​​​വ​​​ര്‍​ത്തി​​​ക​​​ളാ​​​യി വി​​​ജി​​​ല​​​ന്‍​സി​​​ലെ ഒ​​​രു​​​കൂ​​​ട്ടം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ ഇ​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.


ബ്ലാ​​​ക്ക് മെ​​​യി​​​ലിം​​​ഗ് രാ​​​ഷ്‌ട്രീയ​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ശ​​​ര​​​ണ്യ മ​​​നോ​​​ജി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍. ബ്ലാ​​​ക്ക് മെ​​​യി​​​ലിം​​​ഗ് രാ​​​ഷ്‌ട്രീയം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത​​​ത് അ​​​ന്ന് അ​​​ദ്ദേ​​​ഹം ഒ​​​രു​​​പാ​​​ട് അ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തു കൊ​​​ണ്ടാ​​​ണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.