അ​യ്യ​പ്പഭ​ക്ത സം​ഗ​മം സ​വ​ർ​ണ സം​ഗ​മ​മെന്ന് വെള്ളാപ്പള്ളി
Tuesday, January 22, 2019 1:14 AM IST
കോ​​ട്ട​​യം: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ശ​​ബ​​രി​​മ​​ല ക​​ർ​​മ​​സ​​മി​​തി സം​​ഘ​​ടി​​പ്പി​​ച്ച അ​​യ്യ​​പ്പ​ഭ​​ക്ത സം​​ഗ​​മം സ​​വ​​ർ​​ണ സം​​ഗ​​മ​​മാ​​ണെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​തു മ​​ഹാ​​ഭാ​​ഗ്യ​​മാ​​യി ക​​രു​​തു​​ന്നെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ശ​​ബ​​രി​​മ​​ല​​യെ രാ​ഷ്‌​ട്രീ​​യ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​ണെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ​ത​​ന്നെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ആ​​ത്മീ​​യ​​ത​​യു​​ടെ മ​​റ​​വി​​ൽ രാ​ഷ്‌​ട്രീ​​യം ക​​ളി​​ക്കു​​ന്ന​​തി​​നെ ഹി​​ന്ദു​​ക്ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യെ​​ന്ന് പ​​റ​​യാ​​നാ​​കു​​മോ?. ശ​​ബ​​രി​​മ​​ല രാ​​ഷ്‌​ട്രീ​​യ​​ത്തി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​തു ബി​​ജെ​​പി​​യാ​​ണെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ പ​​റ​​ഞ്ഞു.

എ​ന്നാ​ൽ, ഇ​​തു പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​മെ​​ന്നു പ​​റ​​യാ​​നാ​​വി​​ല്ല. സ​​വ​​ർ​​ണ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ഐ​​ക്യ​​മാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ക​​ണ്ട​​തെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.