ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച പാ​​രാ ലോ​​ക അ​​ത്‌​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ റി​​ക്കാ​​ര്‍​ഡ് മെ​​ഡ​​ല്‍ നേ​​ട്ടം.

ഡ​​ല്‍​ഹി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ സ​​മാ​​പി​​ച്ച 2025 ലോ​​ക പാ​​രാ അ​​ത്‌​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ആ​​റ് സ്വ​​ര്‍​ണം, ഒ​​മ്പ​​ത് വെ​​ള്ളി, ഏ​​ഴ് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ ഇ​​ന്ത്യ 22 മെ​​ഡ​​ല്‍ സ്വ​​ന്ത​​മാ​​ക്കി.

പാ​​രാ ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ റി​​ക്കാ​​ര്‍​ഡ് മെ​​ഡ​​ല്‍ നേ​​ട്ട​​മാ​​ണി​​ത്. 2024ല്‍ ​​ജ​​പ്പാ​​നി​​ലെ കോ​​ബ​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ആ​​റ് സ്വ​​ര്‍​ണം, അ​​ഞ്ച് വെ​​ള്ളി, ആ​​റ് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 17 മെ​​ഡ​​ല്‍ നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച പ്ര​​ക​​ട​​നം.

ചൈ​​ന​​യെ മ​​റി​​ച്ച് ബ്ര​​സീ​​ല്‍

പാ​​രാ ലോ​​ക അ​​ത്‌​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ചൈ​​ന​​യു​​ടെ അ​​പ്ര​​മാ​​ദി​​ത്വം അ​​വ​​സാ​​നി​​പ്പി​​ച്ച് ബ്ര​​സീ​​ല്‍ മെ​​ഡ​​ല്‍ ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യു​​ന്ന​​തി​​നും ഡ​​ല്‍​ഹി സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. 100 രാ​​ജ്യ​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്ത 2025 പാ​​രാ ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 15 സ്വ​​ര്‍​ണം, 20 വെ​​ള്ളി, ഒ​​മ്പ​​ത് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 44 മെ​​ഡ​​ലു​​മാ​​യി ബ്ര​​സീ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.


ബ്ര​​സീ​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത്. 13 സ്വ​​ര്‍​ണം, 22 വെ​​ള്ളി, 17 വെ​​ങ്ക​​ല​​വു​​മാ​​യി ചൈ​​ന​​യാ​​ണ് ര​​ണ്ടാ​​മ​​ത്. 22 മെ​​ഡ​​ല്‍ നേ​​ടി​​യ ഇ​​ന്ത്യ 10-ാം സ്ഥാ​​ന​​ത്താ​​ണ് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് മെ​​ഡ​​ല്‍ ടേ​​ബി​​ളി​​ല്‍ റി​​ക്കാ​​ര്‍​ഡി​​ക്ക​​ലാ​​ക്കി​​യ 2002 മു​​ത​​ല്‍ 2025വ​​രെ​​യാ​​യി എ​​ട്ട് ത​​വ​​ണ ചൈ​​ന ചാ​​മ്പ്യ​​ന്‍ പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി. ര​​ണ്ടു ത​​വ​​ണ മാ​​ത്ര​​മാ​​ണ് ചൈ​​ന​​യ്ക്ക് ഒ​​ന്നാം സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട​​ത്; 2013ലും 2025​​ലും. 2013ല്‍ ​​റ​​ഷ്യ​​യാ​​യി​​രു​​ന്നു ഒ​​ന്നാ​​മ​​ത്.