"ജ​ന​ങ്ങ​ളെ പ​രീ​ക്ഷി​ക്ക​രു​ത്, പ്ര​ശ്നം നി​സാ​ര​മ​ല്ല'; പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വി​ന് അ​നു​മ​തി ന​ല്കാ​തെ ഹൈ​ക്കോ​ട​തി
Tuesday, September 16, 2025 11:15 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ പി​രി​വി​നു​ള്ള വി​ല​ക്ക് നീ​ക്കാ​തെ ഹൈ​ക്കോ​ട​തി. ടോ​ള്‍ പി​രി​വ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ത​ത്കാ​ലം ഹൈ​ക്കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്കി​ല്ല.

ടോ​ള്‍ പി​രി​വ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ൽ​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യാ​ഴാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​ച്ചു.

പാ​ത​യി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി തേ​ടി​യി​രു​ന്നു. ഇ​തി​ല്‍ റോ​ഡി​ലെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ 18 ൽ 13 ​ഇ​ട​ങ്ങ​ളി​ലേ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റെ​ക്കു​റെ പ​രി​ഹ​രി​ച്ചു​വെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​റി​പ്പോ​ര്‍​ട്ട് പോ​ലും പൂ​ര്‍​ണ​മ​ല്ലെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്നോ​ട്ട് പോ​വാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ഇ​ന്ന് ഉ​ച്ച​യ്ക്ക​കം പു​തി​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​മോ എ​ന്ന് ചോ​ദി​ച്ചു. എ​ന്നാ​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഇ​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ നി​സാ​ര​മാ​യി എ​ടു​ക്ക​രു​തെ​ന്നും ജ​ന​ങ്ങ​ളെ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്കി. പൂ​ര്‍​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ശേ​ഷം ടോ​ള്‍ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.




">