എ​ക്‌​സൈ​സി​ന് മു​ന്നി​ല്‍ പി​ടി​ച്ച കൊ​ടി​യോ സം​ഘ​ട​ന​യോ വി​ഷ​യ​മ​ല്ല, ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്
Friday, March 14, 2025 12:10 PM IST
കൊ​ച്ചി: ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ലെ ക​ഞ്ചാ​വു​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ഇ​തി​ല്‍ ഉ​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്നും അ​തൊ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും മു​ന്നി​ല്‍ വി​ഷ​യ​മേ​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ സം​ഘ​ട​ന​യും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ണ്ട് കൂ​ടി​യാ​ണ് കേ​ര​ള​ത്തി​ന് ല​ഹ​രി​യെ ചെ​റു​ത്ത് നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. അ​രാ​ജ​ക പ്ര​വ​ണ​ത ചി​ല സം​ഘ​ട​ന​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ലു​മു​ണ്ടാ​കാം.

ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ണ്ടോ, ഏ​തെ​ങ്കി​ലും കൊ​ടി പി​ടി​ച്ച​വ​രു​ണ്ടോ എ​ന്ന​തൊ​ന്നും വി​ഷ​യ​മ​ല്ല. ഒ​രു ത​ര​ത്തി​ലു​ള്ള ഇ​ള​വും ഉ​ണ്ടാ​വി​ല്ല. ഉ​രു​ക്ക് മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം ശ​ക്തി​ക​ളെ അ​മ​ര്‍​ച്ച ചെ​യ്യു​ക ത​ന്നെ ചെ​യ്യും രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക