ഇടുക്കി: ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ചിട്ടുള്ളകൂടിന് 300 മീറ്റർ മാത്രം അകലെയാണ് നിലവിൽ കടുവയുള്ളത്.
കടുവ തീർത്തും അവശനാണെന്ന് കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് അറിയിച്ചു. കടുവയുടെ കാലിന് ഏറ്റ പരിക്ക് ഗുരുതരമാണ്. പരിക്ക് കാരണം കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കടുവ കൂട്ടിൽ കയറുമെന്നാണ് പ്രതീക്ഷ. മയക്കുവെടിവച്ച് കടുവയെ പിടികൂടില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ജനങ്ങൾ സമീപ പ്രദേശത്തേക്ക് പോകരുതെന്നും വനംവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.