മൂ​ക്കു​ന്നി​മ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം‌; ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ലം ക​ത്തി​ന​ശി​ച്ചു
Thursday, March 13, 2025 5:47 AM IST
തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തി​ന​ടു​ത്ത് മൂ​ക്കു​ന്നി​മ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യ്ക്കു സ​മീ​പം തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഏ​ക്ക​റു ക​ണ​ക്കി​നു സ്ഥ​ലം ക​ത്തി​ന​ശി​ച്ചെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട​താ​കാ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​സേ​നാ വി​ഭാ​ഗം മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക