ന്യൂഡൽഹി: ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് അറസ്റ്റിലായത്.
ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹമാധ്യമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു.
എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു.
ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് യുവതി തടഞ്ഞതോടെ സുഹൃത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അതേസമയം ഡൽഹി പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.