കൊച്ചി: കൂത്താട്ടുകുളത്ത് നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പോലീസ്. യുഡിഎഫ് പ്രവർത്തകർക്കും എൽഡിഎഫ് പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ശനിയാഴ്ച കേസെടുത്തിരുന്നു. ഇന്ന് രണ്ട് എഫ്ഐആർ കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകരെ മർദിച്ചതിനാണ് എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ ശനിയാഴ്ച കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. സംഭവത്തിൽ അനൂപ് ജേക്കബിനെ നാലാം പ്രതിയാക്കിയും പോലീസ് കേസെടുത്തു. അമ്പതോളം കണ്ടാലറിയാവുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.