ഷാ​രോ​ൺ വ​ധ​ക്കേ​സ്; വി​ധി വെ​ള്ളി​യാ​ഴ്ച
Friday, January 17, 2025 4:22 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ വി​ധി വെ​ള്ളി​യാ​ഴ്ച പ​റ​യും. പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ന്തി​മ​വാ​ദം പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കി മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ൽ ക​ള​നാ​ശി​നി ക​ല​ർ​ത്തി ന​ൽ​കി​യ​തെ​ന്നാ​ണ് കേ​സ്. ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യും അ​മ്മാ​വ​നും ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പ്ര​തി​യാ​ണ്. 2022 ഒ​ക്ടോ​ബ​ർ 14നാ​യി​രു​ന്ന ഷാ​രോ​ണ്‍ ക​ഷാ​യം കു​ടി​ച്ച​ത്.

ദേ​ഹ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ ഷാ​രോ​ണി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് 11 ദി​വ​സ​ത്തി​ന് ശേ​ഷം ഷാ​രോ​ണ്‍ മ​രി​ച്ചു. മ​ജി​സ്‍​ട്രേ​റ്റി​ന് ന​ൽ​കി​യ മ​ര​ണ​മൊ​ഴി​യി​ൽ ഗ്രീ​ഷ്മ​ക്കെ​തി​രെ ഷാ​രോ​ൺ ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ഷം ഒ​ക്ടോ​ബ​ർ 15ന് ​തു​ട​ങ്ങി​യ വി​ചാ​ര​ണ ഈ ​മാ​സം മൂ​ന്നി​നാ​ണ് അ​വ​സാ​നി​ച്ച​ത്.

95 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്. പാ​റ​ശാ​ല പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക