മ​ണ്ണാ​ർ​ക്കാ​ട് ന​ബീ​സ കൊ​ല​ക്കേ​സ്; പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ, ശി​ക്ഷ ശ​നി​യാ​ഴ്ച
Friday, January 17, 2025 12:18 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ. ക​രി​ന്പു​ഴ പ​ടി​ഞ്ഞാ​റേ​തി​ൽ ഫ​സീ​ല, ഭ​ർ​ത്താ​വ് ബ​ഷീ​ർ എ​ന്നി​വ​ർ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

2016 ജൂ​ണ്‍ 23നാ​യി​രു​ന്നു തോ​ട്ട​ര സ്വ​ദേ​ശി​നി ന​ബീ​സ (71) കൊ​ല​പ്പെ​ട്ട​ത്. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലേ​ക്ക് നോ​മ്പ് തു​റ​ക്കാ​നാ​യി ന​ബീ​സ​യെ വി​ളി​ച്ചു വ​രു​ത്തി നോ​മ്പ് ക​ഞ്ഞി​യി​ൽ വി​ഷം ചേ​ർ​ത്താ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം ചാ​ക്കി​ൽ​കെ​ട്ടി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ല​ഭി​ച്ച കു​റി​പ്പ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളേ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ന്ന​ത്. ഭ​ർ​തൃ​പി​താ​വി​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം​പ്ര​തി ഫ​സീ​ല​യെ കോ​ട​തി അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​വും കൊ​ല​പാ​ത​ക ശ്ര​മ​വും ന​ട​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക