ച​രി​ത്ര നേ​ട്ട​വു​മാ​യി ഇ​സ്രോ; സ്‌​പേ​സ് ഡോ​ക്കിം​ഗ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി
Thursday, January 16, 2025 9:52 AM IST
ന്യൂ​ഡ​ല്‍​ഹി: ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന സ്‌​പേ​സ് ഡോ​ക്കിം​ഗ്(​സ്പേ​ഡെ​ക്സ്) ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ഇ​സ്രോ. നാ​ലാ​മ​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

സ്പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ ഇ​ര​ട്ട ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യ ടാ​ർ​ഗ​റ്റും ചേ​സ​റു​മാ​ണ് കൂ​ടി​ച്ചേ​ർ​ന്ന​ത്. ഇ​തി​ല്‍​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​സ്രോ.

ഡി​സം​ബ​ർ 30ന് ​ആ​ണ് ഭൂ​മി​യി​ൽ​നി​ന്ന് പി​എ​സ്എ​ൽ​വി റോ​ക്ക​റ്റി​ൽ ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ യാ​ത്ര തു​ട​ങ്ങി​യ​ത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ർ അ​ഥ​വാ എ​സ്ഡി​എ​ക്സ്-01, ടാ​ർ​ഗ​റ്റ് അ​ഥ​വാ എ​സ്ഡി​എ​ക്സ്-02 എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് അ​യ​ച്ച​ത്.

സ്പേ​സ് ഡോ​ക്കിം​ഗ് സാ​ധ്യ​മാ​യ​തോ​ടെ റ​ഷ്യ, യു​എ​സ്, ചൈ​ന എ​ന്നി​വ​യ്ക്കു പി​ന്നാ​ലെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. ഇ​ന്ത്യ​യു​ടെ സ്വ​ന്തം ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഇ​സ്രോ​യ്ക്ക് അ​നി​വാ​ര്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് സ്‌​പേ​സ് ഡോ​ക്കിം​ഗ്. ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളെ ബ​ഹി​രാ​കാ​ശ​ത്ത് അ​യ​യ്ക്കു​ന്ന ഗ​ഗ​ൻ​യാ​ൻ, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലു​ള്ള സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലെ​ത്തി​ച്ച് പ​ഠ​നം ന​ട​ത്താ​നു​ള്ള ച​ന്ദ്ര​യാ​ൻ–4 എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കും മു​ത​ൽ​ക്കൂ​ട്ടാ​കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക