തൃ​ശൂ​രി​ലെ ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ൽ 18 വ​യ​സു​കാ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി
Thursday, January 16, 2025 9:27 AM IST
തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ല്‍ കൊ​ല​പാ​ത​കം. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​ങ്കി​ത് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വി​ടു​ത്ത ത​ന്നെ അ​ന്തേ​വാ​സി​യാ​യ 17 വ​യ​സു​കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍. അ​ങ്കി​ത് ഉ​റ​ങ്ങി​കി​ട​ക്കു​ന്ന​തി​നി​ടെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നാ​ണ് സം​ഭ​വം. ഇ​രു​വ​ര്‍​ക്കു​മി​ടെ ബു​ധ​നാ​ഴ്ച വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക