തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായി താന്‍ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പറഞ്ഞിട്ടെന്ന് പി.വി.അന്‍വര്‍. ഈ വിഷയത്തില്‍ സതീശനുണ്ടായ മാനഹാനിയില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നെന്നും അന്‍വര്‍ പ്രതികരിച്ചു.
150 കോടിയുടെ അഴിമതി സതീശന് നടത്തിയെന്ന് സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. ശശി നേരിട്ടാണ് ഇക്കാര്യം സഭയില്‍ ഉന്നയിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. പാര്‍ട്ടി പറഞ്ഞിട്ടാണെന്നാണ് തന്നെ അറിയിച്ചത്. പാര്‍ട്ടി ഏല്പിച്ച ദൗത്യമാണ് താന്‍ നിര്‍വഹിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി.ശശിയുടെ നിര്‍ദേശപ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രതിപക്ഷ നേതാവ് തന്റെ മാപ്പ് സ്വീകരിക്കണമെന്നും അൻവർ അഭ്യർഥിച്ചു.