തിരുവനന്തപുരം: നിലമ്പുർ എംഎൽഎ പി.വി. അൻവർ രാജിവച്ചു. ഇന്നു രാവിലെ 9.30ന് നിയമസഭാ ചേംബറിലെത്തി സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. അദ്ദേഹം തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് ഉടൻ വാർത്താസമ്മേളനം നടത്തും.
അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. ഇതോടെ കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ നീക്കം.