പ​ത്ത​നം​തി​ട്ട പീ​ഡ​ന​ക്കേ​സ്; അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 20 ആ​യി, പി​ടി​യി​ലാ​യ​വ​രി​ൽ ന​വ​വ​ര​നും
Saturday, January 11, 2025 8:25 PM IST
പ​ത്ത​നം​തി​ട്ട: കാ​യി​ക താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ര​ജി​സ്റ്റ​ർ​ചെ​യ്ത പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 20 ആ​യി. റാ​ന്നി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ ആ​റ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റു​കൂ​ടി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. നേ​ര​ത്തേ കേ​സി​ൽ 14 പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മൂ​ന്നു പേ​ർ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

പി​ടി​യി​ലാ​യ​വ​രി​ൽ ന​വ​വ​ര​നും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സു​ബി​ൻ ആ​ണ് പെ​ൺ​കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സു​ബി​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മു​ന്നി​ൽ എ​ത്തി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. നേ​ര​ത്തെ കേ​സി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ 14 പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

കാ​യി​ക​താ​ര​മാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ നടത്തിയത്. 13-ാം വ​യ​സു​മു​ത​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നാ​ണ് പ​തി​നെ​ട്ടു​കാ​രി പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ 60 പേ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക