പ​ത്ത​നം​തി​ട്ട പീ​ഡ​ന​ക്കേ​സ്; സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
Saturday, January 11, 2025 10:55 PM IST
പ​ത്ത​നം​തി​ട്ട: കാ​യി​ക​താ​രം ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ടു ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട എ​സ്പി​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

നേ​ര​ത്തേ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സി​നോ​ട് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ന്ന​ത്. പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക