ഒ​ക്ടോ​ബ​റി​ൽ മെ​സി കേ​ര​ള​ത്തി​ലെ​ത്തും; ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കും വേ​ദി​യൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി
Saturday, January 11, 2025 9:51 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ ഇ​തി​ഹാ​സം മെ​സി ഒ​ക്ടോ​ബ​റി​ൽ കേ​ര​ള​ത്തി​ലെ​ത്തും. അ​ർ​ജ​ന്‍റീ​ന ടീ​മും മെ​സി​യും ഒ​ക്ടോ​ബ​ർ 25 ന് ​കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​റി​യി​ച്ചു.

ന​വം​ബ​ർ ര​ണ്ടു വ​രേ മെ​സി​യും ടീ​മും കേ​ര​ള​ത്തി​ൽ തു​ട​രും. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു പു​റ​മേ ആ​രാ​ധ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കും വേ​ദി​യൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

പൊ​തു വേ​ദി​യി​​ൽ 20 മി​നി​റ്റോ​ളം ചെ​ല​വ​ഴി​ക്കാ​മെ​ന്ന് മെ​സി അ​റി​യി​ച്ച​താ​യാണ് വിവരം. കോ​ഴി​ക്കോ​ട്ട് ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക