പത്തനംതിട്ട: ബലാത്സംഗക്കേസിൽ സംസ്ഥാന പോലീസിനോട് ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടി. സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹീനമായ കുറ്റകൃത്യമാണ് നടന്നത്. പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.
കായികതാരമായ പെണ്‍കുട്ടിയുടെ പീഡനപരാതിയിൽ ഒമ്പത് പേർ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. ഇന്ന് കസ്റ്റഡിയിലെടുത്ത പത്തു പേരിൽ ഒമ്പത് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർഥിയുമുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
13-ാം വയസുമുതല്‍ പീഡനത്തിനിരയായെന്നാണ് വെളിപ്പെടുത്തലുമായി പതിനെട്ടുകാരി രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60 പേര് പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞിരുന്നു.