സ്പേ​ഡെ​ക്സ് ദൗ​ത്യം; ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ക​ലം 250 മീ​റ്റ​റി​ലേ​ക്ക് കു​റ​ച്ചു
Saturday, January 11, 2025 6:53 PM IST
ന്യൂ​ഡ​ൽ​ഹി: സ്പേ​ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ക​ലം 500 മീ​റ്റ​റി​ൽ​നി​ന്ന് 250 മീ​റ്റ​റി​ലേ​ക്ക് കു​റ​ച്ചു. ദൗ​ത്യ​ത്തി​ലെ ബു​ദ്ധി​മു​ട്ടേ​റി​യ ഘ​ട്ട​മാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഡോ​ക്കിം​ഗ് ദൗ​ത്യ​ത്തി​ന്‍റെ അ​ടു​ത്ത​പ​ടി​യാ​യി ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള ​ദൂ​രം 30 മീ​റ്റ​റാ​യി കു​റ​യ്ക്കും. നേ​ര​ത്തേ ര​ണ്ട് ത​വ​ണ ഡോ​ക്കിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കിലും പി​ന്നീ​ട് മാ​റ്റി​വ​ച്ചി​രു​ന്നു.

2024 ഡി​സം​ബ​ര്‍ 30-ാം തീ​യ​തി​യാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് പി​എ​സ്എ​ല്‍​വി-​സി60 ലോ​ഞ്ച് വെ​ഹി​ക്കി​ളി​ല്‍ ര​ണ്ട് സ്പേ​ഡെ​ക്സ് സാ​റ്റലൈ​റ്റു​ക​ള്‍ വി​ക്ഷേ​പി​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക