പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിയുടെ പീഡനപരാതിയിൽ ഒമ്പത് പേർ കൂടി അറസ്റ്റിൽ. ഇന്ന് കസ്റ്റഡിയിലെടുത്ത പത്തു പേരിൽ ഒമ്പത് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർഥിയുമുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
13-ാം വയസുമുതല്‍ പീഡനത്തിനിരയായെന്നാണ് വെളിപ്പെടുത്തലുമായി പതിനെട്ടുകാരി രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60 പേര് പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞിരുന്നു.