കൊച്ചി: സൈബർ ആക്രമണമുണ്ടായെന്ന നടി ഹണി റോസിന്റെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സൈബർ സെൽ അംഗങ്ങളും സംഘത്തിലുണ്ട്.
അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. നടിയുടെ പരാതിയില്‍ ചൊവ്വാഴ്ചയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തി. അവൾക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.