ന്യൂഡൽഹി: സ്പേഡെക്സ് ദൗത്യത്തിന്റെ നാളെ നടക്കാനിരുന്ന ഡോക്കിംഗ് പരീക്ഷണവും മാറ്റിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതോടെയാണ് ദൗത്യം മാറ്റിവച്ചത്.
വേഗം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്നും ഐഎസ്ആർഒ അറിയിച്ചു. രണ്ടാം തവണയാണ് ഡോക്കിംഗ് പരീക്ഷണം മാറ്റിവയ്ക്കുന്നത്.
നാളെ രാവിലെയോടെ മൂന്ന് മീറ്റർ അടുത്തെത്തിച്ച് രാവിലെ എട്ടിനും എട്ടേ മുക്കാലിനുമിടയിൽ ഡോക്കിംഗ് നടത്താനായിരുന്നു ലക്ഷ്യം. പുതിയ തീയതി ഐഎസ്ആര്‍ഒ അറിയിച്ചിട്ടില്ല.