വ​യ​നാ​ട്ടി​ൽ കാ​ട്ടാ​നയാക്ര​മ​ണം; ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു
Wednesday, January 8, 2025 9:35 PM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക​ർ​ണാ​ട​ക കു​ട്ട സ്വ​ദേ​ശി വി​ഷ്ണു (22) ആ​ണ് മ​രി​ച്ച​ത്.

വ​യ​നാ​ട് പു​ൽ​പ്പ​ള്ളി കൊ​ല്ലി​വ​യ​ൽ ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ന​പാ​ത​യി​ൽ​വ​ച്ചാ​ണ് വി​ഷ്ണു​വി​നെ ആ​ന ആ​ക്ര​മി​ച്ച​ത്.

പു​ൽ​പ്പ​ള്ളി​യി​ൽ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു വി​ഷ്ണു. ക​ബ​നി ന​ദി ക​ട​ന്ന് ഇ​യാ​ൾ ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്.

ഉ​ട​ൻ വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പി​ൽ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക