ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമര്‍ശിച്ച് ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ.
മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്ക് പറന്നു എന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു.
സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ഇന്ദിര ഗാന്ധി ദര്‍ബാര്‍ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ ചൂണ്ടികാണിക്കുന്നു.
എന്നാൽ ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിംഗിന്റെ സംസ്കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബിജെപിയുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാണ് പുതിയ വിവാദമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മന്മോഹന് സിംഗിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് അസ്ഥി നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേരത്തേ പറഞ്ഞിരുന്നു.