ഇ​ന്ത്യ​യി​ലേ​ക്ക് വീ​ണ്ടും ചെ​സ് ലോ​ക കി​രീ​ടം; വ​നി​താ ചാ​മ്പ്യ​നാ​യി കൊ​നേ​രു ഹം​പി
Sunday, December 29, 2024 9:41 AM IST
ന്യൂ​യോ​ര്‍​ക്ക്: ഡി. ​ഗു​കേ​ഷി​നു പി​ന്നാ​ലെ ഇ​ന്ത്യ​യി​ലേ​ക്ക് മ​റ്റൊ​രു ചെ​സ് ലോ​ക​കി​രീ​ടം കൂ​ടി. ന്യൂ​യോ​ര്‍​ക്കി​ലെ വാ​ള്‍​സ്ട്രീ​റ്റി​ല്‍ ന​ട​ന്ന ഫി​ഡെ വ​നി​താ ലോ​ക റാ​പ്പി​ഡ് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ കൊ​നേ​രു ഹം​പി കി​രീ​ടം നേ​ടി.

11-ാം റൗ​ണ്ടി​ല്‍ ഇ​ന്തോ​നേ​ഷ്യ​ൻ താ​രം ഐ​റി​ന്‍ ഖ​രി​ഷ്മ സു​ക​ന്ദ​റി​നെ​യാ​ണ് മു​പ്പ​ത്തേ​ഴു​കാ​രി​യാ​യ ഹം​പി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​റു​ത്ത ക​രു​ക്ക​ളു​മാ​യി മ​ത്സ​രം ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ താ​രം 8.5 പോ​യി​ന്‍റോ​ടെ​യാ​ണ് കി​രീ​ടം ചൂ​ടി​യ​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ റ​ഷ്യ​യു​ടെ പ​തി​നെ​ട്ടു​കാ​ര​ൻ താ​രം വൊ​ലോ​ദ​ർ മു​ർ​സി​നാ​ണ് ജേ​താ​വ്.



2019-ൽ ​മോ​സ്‌​കോ​യി​ൽ ന​ട​ന്ന ലോ​ക റാ​പ്പി​ഡ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും കി​രീ​ടം നേ​ടി​യി​രു​ന്നു. ചൈ​ന​യു​ടെ യു ​വെ​ന്‍​യു​ന് ശേ​ഷം ര​ണ്ടു ത​വ​ണ ഫി​ഡെ ലോ​ക റാ​പ്പി​ഡ് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ട​വും ഹം​പി​ക്ക് സ്വ​ന്ത​മാ​യി. 2012-ല്‍ ​മോ​സ്‌​കോ​യി​ല്‍ ന​ട​ന്ന റാ​പ്പി​ഡ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ങ്ക​ല​വും ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ൽ വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്.

ഒ​ളി​മ്പ്യാ​ഡ്, ഏ​ഷ്യ​ൻ ഗെ​യിം​സ്, ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ന്നി​വ​യി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​ണ് കൊ​നേ​രു ഹം​പി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക