മ​ന്‍​മോ​ഹ​ന്‍റെ മ​ര​ണ​ത്തി​ല്‍ ഖാ​ര്‍​ഗെ​യും രാ​ഹു​ലും രാ​ഷ്ട്രീ​യം ക​ല​ര്‍​ത്തു​ന്നു: ജെ.​പി. ന​ഡ്ഡ
Sunday, December 29, 2024 9:01 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ സം​സ്കാ​ര വി​വാ​ദ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ. മ​ന്‍​മോ​ഹ​ന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ര്‍​ഗെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യും രാ​ഷ്ട്രീ​യം ക​ല​ര്‍​ത്തു​ന്നു​വെ​ന്ന് ന​ഡ്ഡ ആ​രോ​പി​ച്ചു.

ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ബ​ഹു​മാ​നി​ച്ചി​ട്ടി​ല്ല.​മ​ന്‍​മോ​ഹ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഓ​ര്‍​ഡി​ന​ന്‍​സ് കീ​റി​യെ​റി​ഞ്ഞ ആ​ളാ​ണ് രാ​ഹു​ല്‍. ഗാ​ന്ധി കു​ടും​ബം രാ​ജ്യ​ത്തെ ഒ​രു നേ​താ​വി​നെ​യും ബ​ഹു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ന​ഡ്ഡ വി​മ​ർ​ശി​ച്ചു.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നും സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഡ്ഡ​യു​ടെ പ്ര​തി​ക​ര​ണം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക