വഡോദര: വിന്റീസ് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ഗംഭീര ജയം. 211 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
തുടക്കത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ പട ഉയർത്തിയ 314 റൺസ് മറികടക്കാൻ ബാറ്റേന്തിയ വിന്റീസ് വനിതകൾക്ക് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
26.2 ഓവറിൽ വിന്റീസിന്റെ വിക്കറ്റുകൾ എല്ലാം നഷ്ടമാകുകയായിരുന്നു. ആൽഫി ഫ്ലച്ചറിന്റെയും ഷെമെയ്ൻ ക്യാമ്പ്ബെല്ലിന്റെയും സ്കോറുകളാണ് വിന്റീസിന് നേരീയ ആശ്വാസമായത്. ആൽഫി ഫ്ലച്ചർ 22 പന്തിൽ 24 റൺസും ഷെമെയ്ൻ 39 പന്തിൽ 21 റൺസുമെടുത്തു.
തുടക്കത്തിലേ ക്യാപ്റ്റൻ ഹെയ്ലി മാത്യൂസും ക്വിയാന ജോസഫും റണ്‍സെടുക്കും മുമ്പ് മടങ്ങി. പിന്നാലെ എത്തിയ ദിയാണ്ട്ര ദോത്തിൻ എട്ട് റൺസ്, ആലിയ ആലിൻ 13 റൺസ്, ഷബിക ഗജ്നാബി മൂന്ന്, സെയ്ദ ജെയിംസ് ഒമ്പത്, കരിഷ്മ 11, ഷമിലിയ കൊണെല്ല് എട്ട് എന്നിങ്ങനെയാണ് സ്കോർ.