അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ ആ​ണ​വ വൈ​ദ്യു​തി നി​ല​യ​ത്തി​ന് അ​നു​മ​തി ന​ൽ​കാം: മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ
Sunday, December 22, 2024 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ ആ​ണ​വ വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ.

കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ൽ തോ​റി​യം അ​ട​ങ്ങു​ന്ന മോ​ണോ സൈ​റ്റ് നി​ക്ഷേ​പം ധാ​രാ​ളം ഉ​ണ്ട്. തോ​റി​യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചെ​റു റി​യാ​ക്റ്റ​ർ കേ​ര​ള​ത്തി​ൽ സ്ഥാ​പി​ച്ചാ​ൽ ഉ​ചി​തം ആ​കു​മെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കേ​ന്ദ്ര മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വ​ള​ത്ത് ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക