ഐ​എ​സ്‌​എ​ല്ലി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് മി​ന്നും ജ​യം; മു​ഹ​മ്മ​ദ​ൻ​സി​നെ‌ ത​ക​ർ​ത്ത​ത് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന്
Sunday, December 22, 2024 9:50 PM IST
കൊ​ച്ചി :ഐ​എ​സ്‌​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് മി​ന്നും ജ​യം. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ​സ് എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക്‌ തോ​ൽ​പ്പി​ച്ചു.

ക​ളി​യു​ടെ ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത​മാ​യി​രു​ന്നു. പി​ന്നീ​ട് 62-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ​ൻ​സ് താ​രം ബാ​സ്ക​ർ റോ​യു​ടെ സെ​ൽ​ഫ് ഗോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന് ലീ​ഡ് ന​ൽ​കി.

പി​ന്നാ​ലെ 80-ാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാം ഗോ​ൾ പി​റ​ന്ന​ത്. താ​രം നോ​ഹ സ​ദോ​യ് ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി​യ​ത്.

പി​ന്നാ​ലെ 90-ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ഗോ​ൾ എ​ത്തി. അ​ല​ക്സാ​ണ്ട​ർ കോ​യീ​ഫ് ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മൂ​ന്നാം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക