കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിലാണ് കൊലപാത സൂചന ലഭിച്ചത്. റൂറൽ എസ്പി വൈഭവ് സക്സേന ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. ഇതിശേഷമാകും ഇക്കാര്യത്തിൽ പോലീസ് അന്തിമ തീരുമാനത്തിലെത്തുക.
കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന് വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും രണ്ടാനമ്മ മൊഴി നൽകി. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്.
കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കുട്ടിയുടെ അച്ഛന് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.