തിരുവനന്തപുരം: പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിലെ ആറ് പാർട്ട്ടൈം സ്വീപ്പർമാരെ പിരിച്ചുവിടണമെന്ന് നിർദേശം. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് നിർദേശം.
കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ആറു പേരെ മണ്ണ് സംരക്ഷണ വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു.
എന്നാൽ താഴേ തട്ടിലുള്ളജീവനക്കാർക്കെതിരേ മാത്രമാണ് പെൻഷൻ തട്ടിപ്പിൽ ഇതുവരേ നടപടി സ്വീകരിച്ചത്. ഉന്നതരായ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ സർക്കാർ ഇതുവരേ തയാറായിട്ടില്ല.