ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
Monday, December 16, 2024 9:21 PM IST
കൊ​ച്ചി: ബ​സ് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വാ​വ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ കോ​ത​മം​ഗ​ലം കു​ട്ട​മ്പു​ഴ ക്ണാ​ച്ചേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക്ണാ​ച്ചേ​രി സ്വ​ദേ​ശി എ​ൽ​ദോ​സ് (40) ആ​ണ് മ​രി​ച്ച​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ എ​ൽ​ദോ​സ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ മൃ​ത​ദേ​ഹം മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ർ ആം​ബു​ല​ൻ​സ് തി​രി​ച്ച​യ​ച്ചു. ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​ണ് എ​ൽ​ദോ​സി​ന്‍റെ മൃ​ത​ദേ​ഹം.

ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്ത് എ​ത്തി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ വ​ഴ​ങ്ങി​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് എ​ൽ​ദോ​സി​ന്‍റെ വീ​ട്. പാ​ത​യി​ൽ വ​ഴി​വി​ള​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ മൃ​ത​ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും മാ​റ്റാ​ന്‍ സ​മ്മ​തി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക