പാ​ല​ക്കാ​ട് ബു​ധ​നാ​ഴ്ച ബൂ​ത്തി​ലേ​ക്ക്; വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങും
Tuesday, November 19, 2024 9:35 PM IST
പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ളും പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം ആ​കെ 1,94,706 വോ​ട്ട​ര്‍​മാ​രാ​ണ് ഇ​ത്ത​വ​ണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ല്‍ 1,00,290 പേ​ര്‍ സ്ത്രീ ​വോ​ട്ട​ര്‍​മാ​രാ​ണ്. 2306 പേ​ര്‍ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും 780 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രും നാ​ലു പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സു​മാ​ണ്.

2445 ക​ന്നി​വോ​ട്ട​ര്‍​മാ​രും 229 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​മു​ണ്ട്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. പു​ല​ര്‍​ച്ചെ 5.30ന് ​മോ​ക് പോ​ള്‍ ആ​രം​ഭി​ക്കും. പാ​ല​ക്കാ​ട് ഗ​വ.​വി​ക്ടോ​റി​യ കോ​ള​ജി​ലെ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കും.

നാ​ല് ഓ​ക്സി​ല​റി ബു​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 184 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. 736 പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാം​പ്, ശു​ചി​മു​റി, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​നി​താ ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നും ഒ​മ്പ​ത് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളും മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​വും.

എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. ഏ​ഴു പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 58 എ​ണ്ണം പ്ര​ശ്‌​ന സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​ക സു​ര​ക്ഷ​യൊ​രു​ക്കും.

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി റി​സ​ര്‍​വ് അ​ട​ക്കം 220 വീ​തം ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 239 വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ 20 ശ​ത​മാ​ന​വും വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ള്‍ 30 ശ​ത​മാ​നം അ​ധി​ക​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക