വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പുകളുടെ പോളിംഗ് സമയം അവസാനിച്ചു. ആറിന് ശേഷവും ചേലക്കരയിലെ ബൂത്തുകളിൽ നീണ്ട ക്യൂവാണ് കാണാനാകുന്നത്. നിലവിൽ ടോക്കൺ നൽകിയാണ് ആളുകളെ വരിയിൽ നിർത്തിയിരിക്കുന്നത്.
72 ശതമാനത്തിന് മുകളിലേക്കാണ് ചേലക്കരയിലെ പോളിംഗ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം വയനാട്ടിലെ പോളിംഗ് കുത്തനെ ഇടിഞ്ഞു. 64.53 ശതമാനമാണ് വയനാട്ടിൽ ഇതുവരെ പോൾ ചെയ്ത വോട്ടുകൾ.
വയനാട്ടിലെ പോളിംഗ് ഇടിവിലെ കണക്കുകൂട്ടലിലാണ് മുന്നണികൾ. എതിർ കക്ഷികളുടെ വോട്ടുകളിലാണ് ഇടിവ് വന്നതെന്ന ആരോപണമാണ് ക്യാമ്പുകളിൽനിന്ന് വരുന്നത്.