തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഇ.പി. ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.പി തന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആത്മകഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ.പി പാലക്കാട്ട് യോഗത്തിൽ വിശദീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല. ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് എൽഡിഎഫ് വിജയിക്കും. ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.