പാ​ല​ക്കാ​ട്ട് പി.​സ​രി​ന്‍ ത​ന്നെ; എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും
Friday, October 18, 2024 1:40 PM IST
പാ​ല​ക്കാ​ട്: പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ​തി​ന് കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ പി.​സ​രി​ന്‍ ത​ന്നെ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി.

എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യാ​ണ് സ​രി​ൻ മ​ത്സ​രി​ക്കു​ക. പാ​ര്‍​ട്ടി ചി​ഹ്നം ന​ൽ​കി​ല്ല. നേ​ര​ത്തേ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് സ​രി​ന്‍റെ പേ​ര് ഐ​ക്യ​ക​ണ്‌​ഠേ​ന അം​ഗീ​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ട് കൂ​ടി വൈ​കി​ട്ട് പേ​ര് പ്ര​ഖ്യാ​പി​ക്കും.

പാ​ര്‍​ട്ടി​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച പി.​സ​രി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. സി​പി​എം പ​റ​ഞ്ഞാ​ല്‍ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സ​രി​ൻ പ്ര​തി​ക​രി​ച്ചു. ഇ​ത് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് സി​പി​എം നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക