മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: കു​മാ​രി ഷെ​ൽ​ജ
Wednesday, October 16, 2024 9:00 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കു​മാ​രി ഷെ​ൽ​ജ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യം ത​ന്നെ​യാ​യി​രി​ക്കും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യെ​ന്നും ആ ​കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ലെ​ന്നും ഷെ​ൽ​ജ പ​റ​ഞ്ഞു.

മ​ഹാ​യു​തി സ​ഖ്യം പ​രാ​ജ​യ​മാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ഭ​ര​ണം മ​ടു​ത്തു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും ഷെ​ൽ​ജ കൂ​ട്ട​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും കു​മാ​രി ഷെ​ൽ​ജ അ​വ​കാ​ശ​പ്പെ​ട്ടു. പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും ഷെ​ൽ​ജ പ​റ​ഞ്ഞു.

ന​വം​ബ​ർ 20 ന് ​ആ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. ന​വം​ബ​ർ 23ന് ​ആ​ണ് വോ​ട്ടെ​ണ്ണ​ൽ. 288 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക