ചേ​ല​ക്ക​ര​യി​ലും കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി: എ​ൻ​.കെ.സു​ധീ​ർ അ​ൻ​വ​റി​ന്‍റെ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും
Wednesday, October 16, 2024 11:26 PM IST
തൃ​ശൂ​ർ: പാ​ല​ക്കാ​ടി​ന് പി​ന്നാ​ലെ ചേ​ല​ക്ക​ര​യി​ലും കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ​കെ സു​ധീ​ർ അ​ൻ​വ​റി​ന്‍റെ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ൻ​വ​റു​മാ​യി സു​ധീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

സു​ധീ​റി​ന്റെ പേ​രാ​മം​ഗ​ല​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ൻ​വ​ർ സു​ധീ​റി​നെ ക​ണ്ട​ത്. ചേ​ല​ക്ക​ര​യി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ സു​ധീ​റി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ര​മ്യ ഹ​രി​ദാ​സി​നാണ് സീ​റ്റ് ന​ൽ​കി​യ​ത്.

2009 ൽ ​ആ​ല​ത്തൂ​ർ പാ​ർ​ല​മെ​ന്റ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​ധീ​ർ മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് സു​ധീ​ർ പ്ര​തി​ക​രി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക