പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഡോ.പി സരിൻ എൽഡിഎഫ് സ്ഥാനാർഥിയായേക്കും. ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
മത്സരിക്കാൻ തയ്യാറാണെന്ന് സരിൻ ഇടത് നേതാക്കളെ അറിയിച്ചു. വ്യാഴാഴ്ച സരിൻ വാർത്താസമ്മേളനം നടത്തും. സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.
എന്നാൽ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു.