ശ​ബ​രി​മ​ല​യി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് അനുവദിച്ചു: പ്ര​തി​ദി​നം 10,000 പേ​ർ​ക്കാ​ണ് അ​നു​മ​തി
Wednesday, October 16, 2024 6:11 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് പു​ന8​സ്ഥാ​പി​ച്ചു. ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗി​ന് സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യ​ത്.

പ്ര​തി​ദി​നം 10000 പേ​ർ​ക്കാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ്പോ​ട്ട് ബു​ക്കിം​ഗി​നാ​യി വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് കു​റ​ച്ചു.വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് പ്രതിദിനം 80000 ത്തിൽ നിന്ന് 70000 ആയി കുറച്ചു.

ശബരി​മ​ല ദ​ർ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താ​തെ​യും ഈ ​സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​തെ​യും എ​ത്തു​ന്ന തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്കും സു​ഗ​മ​മാ​യ ദ​ര്‍​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ൽ ദ​ര്‍​ശ​നം ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക