പി​ണ​റാ​യി​യു​ടെ അ​ടി​മ​ക​ളാ​യി തു​ട​ര​ണോ?; സി​പി​ഐ​യെ സ്വാ​ഗ​തം ചെ​യ്ത് കെ.​സു​ധാ​ക​ര​ന്‍
Sunday, September 22, 2024 12:19 PM IST
ക​ണ്ണൂ​ര്‍: സി​പി​ഐ​യെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. സി​പി​ഐ എ​ന്തി​ന് പിണറായിയുടെ അ​ടി​മ​ക​ളാ​യി എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​ര​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

സി​പി​ഐ തെ​റ്റു​തി​രു​ത്തി പു​റ​ത്തു​വ​ന്നാ​ല്‍ സ്വീ​ക​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും. അ​ഭി​മാ​ന​വും അ​ന്ത​സും പ​ണ​യ​പ്പെ​ടു​ത്തി എ​ന്തി​ന് മു​ന്ന​ണി​യി​ല്‍ നി​ല്‍​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ചോ​ദ്യ​മു​ന്ന​യി​ച്ചു.

നാ​ണ​വും മാ​ന​വും ഉ​ണ്ടെ​ങ്കി​ല്‍ പി.​വി.​അ​ന്‍​വ​റി​നെ എ​ല്‍​ഡി​എ​ഫ് പു​റ​ത്താ​ക്കി​യേ​നേ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​ന്‍​വ​റി​നെ പു​റ​ത്താ​ക്കി​യാ​ല്‍ മ​റ്റ് പ​ല ര​ഹ​സ്യ​ങ്ങ​ളും പു​റ​ത്തു​വ​രും.

അ​ന്‍​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. രാ​ത്രി ഫോ​ണ്‍ ചെ​യ്ത് അ​ന്‍​വ​ര്‍ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​ക്ക് ര​ണ്ട് മു​ഖ​മു​ണ്ട്. ഒ​ന്ന് ഭ​ര​ണ​പ​ക്ഷ മു​ഖ​വും മ​റ്റൊ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മു​ഖ​വു​മാ​ണ്. ഒ​രു​ഭാ​ഗ​ത്ത് അ​ന്‍​വ​റി​നെ പി​ന്തു​ണ​യ്ക്കു​ന്ന മു​ഖ്യ​മ​ന്ത്രി മ​റു​ഭാ​ഗ​ത്ത് വി​മ​ര്‍​ശി​ക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക