ക​ടു​വ​ക​ളെ ക​റ​ക്കി വീ​ഴ്ത്തി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം
Sunday, September 22, 2024 11:51 AM IST
ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 280 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ‌​യം. സ്കോ​ര്‍: ഇ​ന്ത്യ 276, 287-4, ബം​ഗ്ലാ​ദേ​ശ് 149, 234. ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 515 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് നാ​ലാം ദി​നം 234 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

82 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ന​ജ്മു​ള്‍ ഹുസൈ​ന്‍ ഷാ​ന്‍റോ മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശി​നാ​യി പൊ​രു​തി​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ച​റി​യു​മാ​യി ഇ​ന്ത്യ​യു​ടെ ര​ക്ഷ​ക​നാ​യ അ​ശ്വി​ൻ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 21 ഓ​വ​റി​ൽ 88 റ​ൺ​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റും വീ​ഴ്ത്തി വി​ജ​യ​ശി​ൽ​പി​യാ​യി. ര​വീ​ന്ദ്ര ജ​ഡേ​ജ 15.1 ഓ​വ​റി​ൽ 58 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.

ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റ് ജ​സ്പ്രീ​ത് ബും​റ സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലെ​ത്തി. സെ​ഞ്ച​റി​യും ആ​റു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി​യ അ​ശ്വി​നാ​ണ് ക​ളി​യി​ലെ താ​രം. നാ​ലി​ന് 158 എ​ന്ന സ്കോ​റി​ൽ നി​ന്നാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ നാ​ലാം ദി​വ​സ​ത്തെ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്.‌‌‌

ചെ​പ്പോ​ക്കി​ലെ പി​ച്ച് സ്പി​ന്നി​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി ക​ണ്ട​തോ​ടെ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ സ്പി​ന്ന​ർ​മാ​രെ പ​ന്ത് ഏ​ൽ​പ്പി​ച്ചു. ഇ​തോ​ടെ നി​ല​യു​റ​പ്പി​ക്കും മു​ന്പെ ബം​ഗ്ലാ​ദേ​ശ് ബാ​റ്റ്സ്മാ​ൻ മാ​ർ കൂ​ടാ​രം ക​യ​റി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് 27ന് ​കാ​ണ്‍​പൂ​രി​ല്‍ തു​ട​ങ്ങും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക