ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവുശിക്ഷ. 2020ൽ നടന്ന സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്.
അഡീഷണൽ സെഷൻസ് ജഡ്ജി അശ്വനി കുമാർ പ്രതികൾക്ക് 40,000 രൂപ പിഴയും വിധിച്ചു. കുൽദീപ് എന്നയാൾ അയൽവാസിയായ 16കാരിയായ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.