തിരുവനന്തപുരം: കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കർഷകരുടെ ആശങ്കകൾ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്. 1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ൽ യുഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണം തടയാനുള്ള നടപടികൾക്ക് പ്രധാന പ്രശ്നം കേന്ദ്രനിയമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.