ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; രണ്ടു സൈ​നി​ക​ർക്ക് വീ​ര​മൃ​ത്യു
Friday, September 13, 2024 8:42 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ. കി​ഷ്ത്വാ​റി​ൽ ദു​ഗ​ഡ്ഡ വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ വീ​ര​മൃ​ത്യു​വ​രി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

ജൂ​ലൈ​യി​ൽ ദോ​ഡ​യി​ൽ നാ​ല് സൈ​നി​ക​ർ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ഈ ​ഭീ​ക​ര​രാ​ണ് കി​ഷ്ത്വാ​റി​ലും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്ന് സൈ​ന്യം വ്യ​ക്ത​മാ​ക്കി.

ജ​മ്മു കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ഭീ​ക​രാ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക